Thursday, November 14, 2024
spot_imgspot_img
HomeCinemaCelebrity News'അനുഗ്രഹിക്കാൻ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ'; നാലാമതും വിവാഹിതനായി ബാല, ഇത്തവണ വിവാഹം കഴിച്ചത് മുറപ്പെണ്ണ് കോകിലയെ

‘അനുഗ്രഹിക്കാൻ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ’; നാലാമതും വിവാഹിതനായി ബാല, ഇത്തവണ വിവാഹം കഴിച്ചത് മുറപ്പെണ്ണ് കോകിലയെ

കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ഇത്തവണ നടന്റെ മാമന്റെ മകള്‍ കോകില ആണ് ജീവിത സഖി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.actor bala married again

രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് അമ്ബലത്തില്‍വെച്ച്‌ വിവാഹം കഴിച്ചത്.

അതേസമയം വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു.

താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്.

കരള്‍ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്ബോള്‍ ഐ ആം കോണ്‍ഫിഡന്റ്. മുമ്ബ് ഒരു ഇന്റർവ്യൂയില്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനിലമാറി. നല്ല നിലയില്‍ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാൻ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ- വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാല്‍ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments