മുണ്ടക്കയം : യുവാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു. ഇഞ്ചിയാനിയില്‍ ആണ് സംഭവം.
ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയുടെ വീടിനാണ് തീയിട്ടത്. വീട് പൂര്‍ണമായി തന്നെ കത്തി നശിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും തൊട്ടടുത്തുണ്ടായിരുന്ന ഷെഡ്ഡും പൂര്‍ണമായി കത്തി നശിച്ച അവസ്ഥയിലാണ്. തീയിട്ടത് ആരാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്.
ശനിയാഴ്ചയായിരുന്നു അയല്‍വാസിയായ ജോയലിനെ അമ്മയുടെ മുന്നില്‍ വെച്ച് ബിജോ വീടിന് സമീപം വച്ച് കുത്തി കൊലപ്പെടുത്തിയത്. പരസ്പര ആരോപണവുമായി സംഭവത്തിനു ശേഷം പ്രതിയുടെ ബന്ധുക്കളും പ്രദേശവാസികളും രംഗത്ത് എത്തിയിട്ടുണ്ട്