തിരുവനന്തപുരം : മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപികയായ ചാങ്ങ സ്വദേശി എസ്. അഭിരാമി (33) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 10 വയസ്സുള്ള മകള്‍ അര്‍പ്പിതയ്‌ക്കൊപ്പം സ്‌കൂളിലേക്ക് വരികയായിരുന്നു അഭിരാമി. ഇതിനിടെയാണ് കള്ളിക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്.
മകള്‍ക്കൊപ്പം സ്‌കൂളിലേക്ക് വരുംവഴി സ്‌കൂട്ടറില്‍ കാറിടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം
RELATED ARTICLES