മലപ്പുറം : കോട്ടയ്ക്കലിൽ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. എയർ ബാഗ് മുഖത്ത് അമർന്ന് ശ്വാസം മുട്ടിയാണ് മരണം.സംഭവ സമയം ഉമ്മയുടെ മടിയിൽ ആയിരുന്നു കുട്ടി.പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ ആണ് സംഭവം നടന്നത്.കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിചായിരുന്നു അപകടം.
ഉമ്മയുടെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്നതിനാൽ രണ്ട് ദിവസം മുൻപാണ് സഹോദരൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നത് . ഞായറാഴ്ച ആണ് വിവാഹം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍.