തൃശ്ശൂര്‍: തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴയന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.