തൃശ്ശൂർ: : ഗുരുവായൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ ഓടിച്ചിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി 23കാരനായ ശരണ്‍ കൃഷ്ണയാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാർ ഓടിച്ചിരുന്നത് ശരൺ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.