തൃശ്ശൂർ: രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിൻ ആണ് മരിച്ചത്.
രാവിലെ ചേലൂർ പള്ളിയില്‍ വച്ച് ആയിരുന്നു അപകടം.
പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയില്‍പ്പെട്ടാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.