Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsതിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ബൈക്കിൽ സഞ്ചരിക്കവെ

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ബൈക്കിൽ സഞ്ചരിക്കവെ

ആലപ്പുഴ: കയർ കഴുത്തിൽ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.

മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. മരം മുറിക്കാനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് മറിഞ്ഞയുടൻ യുവാവിന് ​ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, കരാറുകാരനും മരംവെട്ടു തൊഴിലാളികൾക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments