Sunday, January 26, 2025
spot_imgspot_img
HomeNewsKerala Newsപാലക്കാട് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു.accident in palakkad news

പാലക്കാട് കോങ്ങാടിയില്‍ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച്‌ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതേസമയം ബസിടിച്ച്‌ റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു.

അപകടത്തില്‍ പേരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments