Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsകാര്‍ മതിലില്‍ ഇടിച്ച്‌ പാലക്കാട് രണ്ടു സ്ത്രീകള്‍ മരിച്ചു

കാര്‍ മതിലില്‍ ഇടിച്ച്‌ പാലക്കാട് രണ്ടു സ്ത്രീകള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊപ്പത്ത് കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്.

ഗുരുതരമായ പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു.

കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ തകര്‍ന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments