പാലക്കാട്: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലകാഴി സ്വദേശി സുമേഷ് ആണ് മരിച്ചത്. പാലക്കാട് അലനല്ലൂരിലാണ് സംഭവം.
എതിർദിശകളില്‍ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിലെ യാത്രികനായിരുന്നു യുവാവ്. സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.