പാലാ : തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറ കുരിശുപള്ളിക്ക് സമീപം തടിലോറി മറിഞ്ഞ് അപകടം
മൂവാറ്റുപുഴ ഭാഗത്തേക്ക് വലിയ തടികളുമായി പോവുകയായിരുന്ന ലോറിയിൽ നിന്നും തടി കയറ്റിയ ഭാഗം മാത്രമാണ് ഇറക്കത്തിലെ വളവിൽ മറിഞ്ഞത്.
കുരിശുപള്ളിക്ക് സമീപം വലത്തേക്കുള്ള വളവ് തിരിയുന്നതിനിടെ വാഹനം തലകീഴായി മറിയുകയായിരുന്നു. നെല്ലാപ്പാറ മുതൽ നിരവധി വളവുകളാണ് റോഡിൽ ഉള്ളത്.