Sunday, January 26, 2025
spot_imgspot_img
HomeNRIGulfറോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു; മലയാളി മരിച്ചു

റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചു; മലയാളി മരിച്ചു

മസ്‌കറ്റ്: ഒമാനിലെ സുഹാറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു. ആലപ്പുഴയിലെ മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനകാട്ടിൽ സൂരജ് ഭവനത്തിൽ സുനിതാ റാണി (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആഷ്ലി മറിയം ബാബു (34)വിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും സഹം സോഹാര്‍ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിക്കുകയായിരുന്നു. സഹമില്‍ സ്വകാര്യ ആയുര്‍വേദ ഹോസ്പിറ്റലില്‍ തെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇരുവരും. മൂന്ന് മാസം മുന്‍പാണ് സുനിത റാണി നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.

ഗോപാലന്‍ ആചാരി – രത്നമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് :എന്‍.സി സുഭാഷ് (കടമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എന്‍.ജി.ഒ യൂണിയന്‍ ആലപ്പുഴ ജില്ല കൗണ്‍സില്‍ അംഗവുമാണ്) മകന്‍ സൂരജ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments