എറണാകുളം: മൂവാറ്റുപുഴയ്ക്ക് സമീപം ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആയവന വടക്കുംപാടത്ത് സെബിൻ ജോയി (34) ആണ് മരിച്ചത്.
മൂവാറ്റുപുഴയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സെബിൻ സഞ്ചരിച്ച റോയൽ എന്‍ഫീൽഡ് ബൈക്ക് അപകടത്തിൽപ്പെട്ടത്.