മൂവാറ്റുപുഴ:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാളകം പാലന്നാട്ടില്‍ കവല അയ്യപ്പിള്ളില്‍ ജോർജിന്റെ മകൻ ദയാല്‍ ജോർജ് (36) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം.
ദയാലിനെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. സംസ്കാരം പിന്നീട് നടത്തും.
അതേസമയം അപകടം നടന്ന ശേഷം റോഡില്‍ പരുക്കേറ്റ് കിടന്ന ദയാലിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പ്രദേശത്തെ ഓട്ടോറിക്ഷക്കാരെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടർന്ന് ഇന്ന് നാട്ടുകാർ ഓട്ടോറിക്ഷകള്‍ തടഞ്ഞ് പ്രതിഷേധിച്ചു. മാതാവ്: ലീല, സഹോദരി: നിഞ്ചു.