Sunday, January 26, 2025
spot_imgspot_img
HomeNewsKerala Newsമൂന്നാറിൽ വിനോദയാത്രക്കെത്തി മടങ്ങവേ കാർ കൊക്കയിലേക്ക് മറിഞ്ഞ് അ‍ഞ്ച് പേ‌ർക്ക് പരിക്ക്; കാർ വീണത് നിറയെ...

മൂന്നാറിൽ വിനോദയാത്രക്കെത്തി മടങ്ങവേ കാർ കൊക്കയിലേക്ക് മറിഞ്ഞ് അ‍ഞ്ച് പേ‌ർക്ക് പരിക്ക്; കാർ വീണത് നിറയെ വെള്ളമുള്ള കിണറിന് തൊട്ടരികിൽ; വൻ ​ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൂന്നാർ: ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ബോഡിമെട്ട് – പൂപ്പാറ റോഡിൽ അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ ഹ്യുണ്ടായ് ഐ ട്വന്‍റി കാർ ആണ് അപകടത്തിൽ പെട്ടത്. മൂന്നാർ സന്ദർശന ശേഷം മടങ്ങവെയാണ് അപകടം.

മൂന്നാറിൽ നിന്നും മടങ്ങവേ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് യുപി രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്‍റി കാർ മറിഞ്ഞത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments