Thursday, May 15, 2025
spot_imgspot_img
HomeNewsKerala Newsവാഹനാപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു; അമ്മയുടെ മടിയില്‍ ഇരുന്ന രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു

വാഹനാപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു; അമ്മയുടെ മടിയില്‍ ഇരുന്ന രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫ ആണ് മരിച്ചത്.accident in malappuram child passed away

ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ആയിരുന്നു അപകടം നടന്നത്. പടപ്പറമ്പ് പുളിവെട്ടിയില്‍ കുടുംബം സഞ്ചരിച്ച കാറും എതിരെ വന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

രണ്ടുദിവസം മുന്‍പാണ് കുട്ടിയുടെ പിതാവ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. റൈഹാന്‍, അമീന്‍ എന്നിവരാണ് സഹോദരങ്ങള്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments