Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ നിയന്ത്രണംവിട്ട കാറിടിച്ചു; ഒരു സ്ത്രീ മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ നിയന്ത്രണംവിട്ട കാറിടിച്ചു; ഒരു സ്ത്രീ മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് എംസി റോഡിൽ പള്ളം മാവിളങ്ങിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ വഴിയിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെ മാവിളങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം.

അനീഷയുടെ മരുമകൻ നൗഷാദാണ് ആണ് കാർ ഓടിച്ചിരുന്നത്.

ഒപ്പമുണ്ടായിരുന്ന പീർ മുഹമ്മദിനെ പരിക്കുകളോടെ ആശുപതിയിൽ പ്രവേശിച്ചിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് സംശയം.

ചിങ്ങവനം പൊലീസ് കേസെടുത്തു. ചികിത്സ ആവശ്യത്തിനായി തൃശ്ശൂരിലേക്ക് പോകും വഴിയാണ് അപകടം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments