കോട്ടയം: ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചു. കോട്ടയം മുളക്കുളത്ത് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. പോത്താനിക്കാട് സ്വദേശി ബെന്‍സണ്‍ (37) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ആംബുലന്‍സിലുണ്ടായിരുന്ന ബെന്‍സണിന്റെ ബന്ധു ബൈജു (50), ആബുലന്‍സ് ഡ്രൈവര്‍ ശിവപ്രസാദ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലന്‍സ് മറിയുകയായിരുന്നു
അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതിനിടെ, എറണാകുളം കളമശേരിയില്‍ അലഞ്ഞു തിരിഞ്ഞെത്തിയ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റു.