കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈല്‍ മരംകൊള്ളിയില്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകൻ നന്ദു പ്രകാശ് ആണ് മരിച്ചത്.accident in kottayam kanjirapally news
ഇന്നലെ രാത്രി ഏഴര കഴിഞ്ഞാണ് കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് റോഡില്‍ പരുന്തും മലയ്ക്ക് സമീപം പത്തൊൻപതുകാരൻ അപകടത്തില്‍പെട്ടത്.
ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് നന്ദുവിന്റെ മൃതദേഹം കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. സഹോദരങ്ങള്‍: അനന്ദു, അശ്വതി. അകലക്കുന്നം മറ്റക്കര ടോംസ് കോളേജിലെ ഓട്ടോ-മൊബൈല്‍ എൻജിനീയറിങ് വിദ്യാർഥിയാണ്.