Saturday, January 25, 2025
spot_imgspot_img
HomeNewsസ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ യുവതിക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവി(46) ആണ് മരിച്ചത്. സുനീറയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസാണ് ഇടിച്ചത്. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്.

കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ. ഭർത്താവ് അബ്ദുസമദിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments