Thursday, November 14, 2024
spot_imgspot_img
HomeNewsKerala Newsകൊച്ചിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി മാടവന ജംക്‌ഷനു സമീപം ഉണ്ടായ അപകടത്തില്‍ പള്ളുരുത്തി സ്വദേശി സനില ദയാല്‍ (40) ആണ് മരിച്ചത്.accident in kochi women died

അപകടത്തില്‍ പരുക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 9 മണിയോടെ ആണ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.

അരൂർ ഭാഗത്തു നിന്നു സുജയെ പിന്നിലിരുത്തി സനില ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടിയില്‍ അതേ ദിശയില്‍ നിന്നുവന്ന ബൈക്ക് തട്ടി. ഈ ബൈക്ക് നിർത്താതെ പോയി. ഇതോടെ നിയന്ത്രണം നഷ്ടമായ സനിലയും സുജയും സ്കൂട്ടറുമായി മീഡിയനു മുകളിലൂടെ റോഡിന്റെ മറുവശത്തേക്ക് വീണു. ഈ സമയത്ത് എതിരെ വരികയായിരുന്ന ഷൈനോദിന്റെ ബൈക്ക് ഇവരുടെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ സനില മരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments