കാലടി: മരോട്ടിചുവടില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മലയാറ്റൂര്‍ ഇല്ലിത്തോട് സ്വദേശി സോണല്‍ സജി ആണ് മരിച്ചത്.
അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടി ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു.
സോണല്‍ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. രാത്രി 12 മണിയോടെയായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണല്‍. അങ്കമാലിയില്‍ ടെക്‌സ്‌റ്റൈയില്‍ ജീവനക്കാരനായിരുന്ന സോണല്‍.