ബെയ്‌ജിംഗ്: ചൈനയിലെ ഷുഹായ് നഗരത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി 35 പേർ കൊല്ലപ്പെട്ടു.
43 പേർക്ക് പരിക്കേറ്റു . വാഹനം ഓടിച്ചിരുന്നത് 62കാരനാണ് . ഇയാളെ പിന്നീട് പൊലീസ് പിടികൂടി ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം.
കാറിനകത്തുണ്ടായിരുന്ന 62കാരനെ സ്വയം മുറിവേല്പിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കാർ ആള്‍ക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.