ചേർത്തല : കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർ മരിച്ചു
ചേർത്തല തങ്കി കവലയിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രികരായ കഞ്ഞിക്കുഴി ആയിരംതൈയില്‍ മുരുകേഷ്,ശിവകുമാർ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.