Friday, April 25, 2025
spot_imgspot_img
HomeNewsKerala Newsസ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി; അഞ്ചുവയസുകാരി ഫാത്തിമയുടെ മരണത്തില്‍ സ്കൂട്ടര്‍ ഉടമയായ യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

സ്‌കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി; അഞ്ചുവയസുകാരി ഫാത്തിമയുടെ മരണത്തില്‍ സ്കൂട്ടര്‍ ഉടമയായ യുവതിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: അഞ്ചു വയസുകാരി ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്ബ് ഫാസില്‍-ജിസാന ദമ്ബതികളുടെ മകള്‍ ഫൈഹ ഫാത്തിമ(5) യാണ് അപകടത്തില്‍ മരിച്ചത്. കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്‌ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച്‌ ആയിരുന്നു അപകടം.

സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത് മടങ്ങവേ ആണ് ഫാത്തിമ അപകടത്തില്‍പ്പെട്ടത്.
നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ സിസിടിവി പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.

അതേസമയം സ്‌കൂട്ടറല്ല, പിന്നില്‍ ഇരുന്നയാളുടെ കാലാണ് കുട്ടിയുടെ ദേഹത്തു തട്ടിയതെന്ന് കുട്ടികള്‍ പൊലീസിനോടു പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments