ആലപ്പുഴ :ആലപ്പുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കക്കാഴം സ്വദേശി യാസിൻ മുഹമ്മദ്(26) ആണ് മരിച്ചത്.accident in alappuzha
ഇന്ന് ഉച്ചയോടെ ആലപ്പുഴ വണ്ടാനം കുറവന്തോട് ജങ്ഷനിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ യാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.