നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃതയും മകളും രംഗത്തെത്തിയിരുന്നു.
ബാല തന്റെ ആദ്യ വിവാഹം മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും തന്നെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നും ആണ് അമൃത വെളിപ്പെടുത്തിയത്. അതേസമയം നിരവധിപേരാണ് അമൃതയെയും മകളെയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
ചിലർ മകളെ പഠിപ്പിച്ച് പറയിപ്പിച്ച വീഡിയോയാണിത് എന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി ഇപ്പോള്‍.
കാര്യങ്ങള്‍ അറിയാതെ സംസാരിക്കരുതെന്നും ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിരാമി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ”ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും.”
”അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ” എന്ന് അഭിരാമി കുറിച്ചു. ”18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെ കുറിച്ച് മിണ്ടാതിരിക്കണോ? സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങള്‍ ബഹുമാനിക്കുമോ?” എന്ന് അഭിരാമി ചോദിച്ചു
”ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല” എന്നും അഭിരാമി പറഞ്ഞു. അഭിരാമിയുടെ ഫെയ്‌സ്ബുക്ക് പേജിലും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.