ന്യൂഡൽഹി: കാലിഫോർണിയയിൽ പ്രായപൂർത്തിയാകാത്ത 16 ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവിന് 707 വർഷം തടവ് ശിക്ഷ. മാത്യു സാക്ര്‌സെസ്‌കിയെയാണ് (34) ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ശിക്ഷിച്ചത്.
A youth has been sentenced to 707 years in prison for molesting 16 minor boys.
2019 മെയ് മാസത്തിൽ, എട്ട് വയസുള്ള ആൺകുട്ടിയെ മോശമായി സ്പർശിച്ചതിന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ 11 കുട്ടികളെ ഇയാൾ തെക്കൻ കാലിഫോർണിയയിൽ മാത്രം പീഡിപ്പിച്ചതായി തെളിഞ്ഞു.14 വയസില്‍ താഴെയുള്ള 16 ആണ്‍കുട്ടികളെ പീഡിപ്പിക്കുകയും,മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തു. 2014-നും 2019-നും കുറ്റകൃത്യങ്ങൾ നടന്നിരിക്കുന്നത്.
കുട്ടികളുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന വിചിത്രമായ കാര്യമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ആയതിനാൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലന്ന് മാത്യു കോടതിയിൽ പറഞ്ഞു.