ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പൊതുപ്രവര്‍ത്തകന്‍റെ കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
A young man was seriously injured after being stabbed in Idukki
കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായ ജിന്‍സണ്‍ പൗവ്വത്താണ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫ്രിജോ കോണ്‍ഗ്രസ് അനുഭാവിയാണ്. അപകടനില തരണംചെയ്തിട്ടുണ്ട്
വെള്ളിയാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. മരണവീട്ടിലെത്തിയ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. മലനാട് കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചയാണ് അക്രമത്തില്‍ കലാശിച്ചത്.
ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്‍റെ വയറില്‍ ജിന്‍സന്‍ കുത്തുകയായിരുന്നു. ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ക്ക് കൂടി നിസാര പരിക്കേറ്റു.