Sunday, January 26, 2025
spot_imgspot_img
HomeNewsKerala Newsജിമ്മിൽ നിന്ന് വരവെ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു : കോട്ടയത്ത് യുവതിക്ക് ദാരുണാന്ത്യം

ജിമ്മിൽ നിന്ന് വരവെ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു : കോട്ടയത്ത് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: ആർപ്പൂക്കര വില്ലൂന്നിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്.

നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട സമയത്ത് നിത്യ മാത്രമാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments