കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. എറണാകുളം മാലിപ്പുറം വലിയപറമ്ബില്‍ വീട്ടില്‍ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് അറസ്റ്റിലായത്.a woman was arrested after extorting rs 4 lakh by promising to give her a job in the postal department
തൃപ്പൂണിത്തുറ സ്വദേശിനിയുടെ പരാതിയിലാണ് ആണ് മേരി ദീനയെ അറസ്റ്റ് ചെയ്തത്. തപാല്‍ വകുപ്പില്‍ ജോലി ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞാണ് ഇവർ നാല് ലക്ഷം രൂപ യുവതി തട്ടിയെടുത്തത്.
ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്. പണം നല്‍കിയിട്ടും ജോലി കിട്ടാതെ വന്നതോടെ ആണ്തൃപ്പൂണിത്തുറ സ്വദേശിനി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാൻ മേരി തയ്യാറായില്ല. തുടർന്നാണ് ഇവർ പൊലീസില്‍ പരാതി നല്‍കിയത്.
കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.