Wednesday, April 30, 2025
spot_imgspot_img
HomeNewsവരൻ ഇല്ലാത്ത ഒരു കല്യാണ ഫോട്ടോഷൂട്ട് …! ഒരിക്കലും നടക്കാത്ത സ്വപ്നത്തിന്റെ സാക്ഷാത്കാരവുമായി സ്റ്റെഫി തോമസ്.!!

വരൻ ഇല്ലാത്ത ഒരു കല്യാണ ഫോട്ടോഷൂട്ട് …! ഒരിക്കലും നടക്കാത്ത സ്വപ്നത്തിന്റെ സാക്ഷാത്കാരവുമായി സ്റ്റെഫി തോമസ്.!!

ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആണ് സൊഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. ചിത്രത്തിൽ വരനില്ല വധു മാത്രം. വെള്ള ഗൗണിൽ നിറഞ്ഞ പുഞ്ചിരിയുമായി ഒരു മാലാഖയെപോലെ വധുവായി സ്റ്റെഫി തോമസ്.

A wedding photoshoot without the groom, Steffy Thomas made her dream come true.

ഈ ഫോട്ടോഷൂട്ട് സ്റ്റെഫിയുടെ ഒരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ് അത്കൊണ്ട് തന്നെ ഇതിനെ വെറുമൊരു ഫോട്ടോയായി തള്ളിക്കളയാൻ സാധിക്കില്ല. ഈ സ്വപ്നത്തിന് ചിറകുകൾ നൽകിയത് സ്റ്റെഫിയുടെ സുഹൃത്തായ ബിനു. സ്റ്റെഫിക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ട്, അതിൽ സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥകൾക്ക് വീര്യമേറും.കോട്ടയം കറുകച്ചാൽ സ്വദേശിയായ സ്റ്റെഫി തോമസ് 2014 ൽ 23 വയസ്സുള്ളപ്പോഴാണ് ക്യാൻസർ ബാധ്യതയാണ് എന്ന് തിരിച്ചറിയുന്നത്. തൻ്റെ ഓവറിയിലുള്ള ക്യാൻസർ കാരണം ഗർഭപാത്രം സ്റ്റഫിക്ക് എടുത്തു മാറ്റേണ്ടിവന്നു. അസുഖം പൂർണ്ണമായും ഭേദമായി എന്ന് കരുതി നിരവധി വിവാഹാലോചനകൾ അന്ന് വരികയും എന്നാൽ വിവാഹത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ക്യാൻസർ വീണ്ടും സ്റ്റഫിയെ കീഴടക്കി. പിന്നീട് ഈ രോഗാവസ്ഥയിൽ നിന്നും മുക്തിയുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞ സ്റ്റെഫി തന്റെ കല്യാണം എന്ന മോഹം ഉപേക്ഷിക്കുകയായിരുന്നു. 2019ൽ അസുഖബാധിതയായപ്പോൾ തുടങ്ങിയ കീമോതെറാപ്പി ഇപ്പോഴും സ്റ്റഫി തുടരുന്നു.

വിവാഹമെന്ന ആഗ്രഹം മുടങ്ങിയപ്പോഴും വധുവകാനുള്ള സ്റ്റെഫിയുടെ ആഗ്രഹം മനസ്സിൽ നിലനിന്നിരുന്നു. ഈ ആഗ്രഹ സാഫല്യം ആണ് നമ്മൾ ഈ ഫോട്ടോഷൂട്ടിലൂടെ കാണുന്നത്. എന്നാൽ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വച്ച് പരിചയപ്പെട്ട ബിനു എന്ന ഫോട്ടോഗ്രാഫറാണ് ഇപ്പോൾ കാണുന്ന സ്റ്റെഫിയുടെ ചിത്രങ്ങളുടെ പിന്നിൽ. കോവിഡിനെ തുടർന്ന് ഈ ആഗ്രഹം കുറച്ച വൈകിയെങ്കിലും ഇപ്പോൾ സ്റ്റഫിയുടെ ആഗ്രഹം നടന്നിരിക്കുകയാണ്. ഫോട്ടോഷൂട്ടിന്റെ തീം സെറ്റ് ചെയ്തിരിക്കുന്നത് സ്റ്റെഫിയുടെ ആഗ്രഹ പ്രകാരം തന്നെയാണ്. തന്റെ ആഗ്രഹം മാത്രമല്ല ഈ ഫോട്ടോഷൂട്ടിലൂടെ നടന്നത്, തനിക്കെതിരെ പലതും പറഞ്ഞ ലോകത്തോടുള്ള ഒരു മറുപടി കൂടിയാണ് സ്റ്റെഫി നൽകിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments