ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിൽ ആണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലായിരുന്നു ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. A temple in Vrindavan, Uttar Pradesh, was found serving AC water as holy water to devotees.
ക്ഷേത്രത്തിലെ ചുമരില്‍ സ്ഥാപിച്ചിട്ടുള്ള ആനത്തലയുടെ രൂപത്തില്‍നിന്ന് തീര്‍ത്ഥമൊഴുകാനുള്ള ചാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് എ.സിയിലെ വെള്ളം വന്നുകൊണ്ടിരുന്നത്.
എന്നാല്‍ പിന്നിട് ഇത് ക്ഷേത്രത്തിലെ ഏസിയില്‍ നിന്നുള്ള വെള്ളമാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം ഭക്തര്‍ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതും. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് വീഴുന്ന ജലം കുടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വീഡിയോ ഇതിനകം 42 ലക്ഷം പേരാണ് കണ്ടത്.
സോറോ എന്ന എക്സ് ഹാന്‍റില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ”ഗൗരവമായ വിദ്യാഭ്യാസം 100% ആവശ്യമാണ്. ദൈവത്തിന്‍റെ പാദങ്ങളിൽ നിന്നുള്ള ‘ചരണാമൃതം’ ആണെന്ന് കരുതി ആളുകൾ എസി വെള്ളം കുടിക്കുന്നു !!”. വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം നിരവധി പേര്‍ ‘പുണ്യ ജല’ത്തിനായി കൂട്ടം കൂടി നില്‍ക്കുന്നത് കാണാം.