മലപ്പുറം: തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപിന്റെ (34) മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. ആറ് ദിവസം മുമ്പ് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസിൽ അറിയിക്കുകയായിരുന്നു.
മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുൺ ചേളാരിയുടെ നേതൃത്വത്തിൽ താനൂരിൽ നിന്നും ഫിഷറീസ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിൽ.