ലണ്ടൻ: ഈസ്റ്റ് ലണ്ടനില്‍ മൂന്നു പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ റാമിനെ (48) കോടതിയില്‍ ഹാജരാക്കി.
ഇതിൽ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെയാണ് പ്രതി വധശ്രമം നടത്തിയത്. കൂടാതെ ഇയാൾ ഒരു കുഞ്ഞിന്റെ കഴുത്തില്‍ വെട്ടുകയും, മറ്റൊരു കുഞ്ഞിന്റെ മുഖത്ത് വെട്ടുകയും ചെയ്തിരുന്നു.
കുട്ടികളെ ഈസ്റ്റ് ലണ്ടന്‍ ഡാജെന്‍ഹാമില്‍ വെച്ച് അക്രമിക്കുന്നത് കണ്ടു രക്ഷിക്കാനായി ശ്രമിച്ച സ്ത്രീക്കും അക്രമത്തില്‍ പരുക്കേൽക്കുകയുണ്ടായി.
മൂവരെയും പരുക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്.