ക്വാണ്ടാൻ ; ഇസ്ലാം മതം ഉപേക്ഷിക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജി തള്ളി മലേഷ്യൻ കോടതി . മലേഷ്യൻ നഗരമായ ക്വാണ്ടാൻ ഹൈക്കോടതിയാണ് ഒറാങ് അസ്ലി ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി നല്കിയ അപേക്ഷ തള്ളിക്കളഞ്ഞത് . മാത്രമല്ല യുവതിയോട് വീണ്ടും ഇസ്ലാം മതം പിന്തുടരാനും കോടതി പറഞ്ഞു.
താൻ ഒറാങ് അസ്ലി ഗോത്ര വിഭാഗത്തിലെ ജകുൻ ഗോത്രത്തില്‍ പെട്ടയാളാണെന്നും തനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ ഇസ്ലാം മതം സ്വീകരിച്ചതാണെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
ഇസ്ലാം മതം ഉപേക്ഷിക്കണമെന്ന യുവതിയുടെ ഹര്‍ജി തള്ളിയ ക്വാണ്ടൻ ഹൈക്കോടതി ജഡ്ജി സൈനല്‍ അസ്മാൻ അബ് അസീസ്, സിവില്‍ കോടതിയുടെ അധികാരപരിധിയില്‍ പെടാത്ത വിഷയമാണിതെന്നും, ഇസ്ലാം മതം ഉപേക്ഷിക്കുകയാണ് ഹര്‍ജിയിലൂടെ യുവതിയുടെ ലക്ഷ്യമെന്നും പറഞ്ഞു.കേസിന്റെ വിഷയം ശരിയത്ത് കോടതിയുടെ പ്രത്യേക അധികാരപരിധിയില്‍ ഉള്‍പ്പെടുന്നു’ എന്നും ജഡ്ജി സൈനല്‍ അസ്മാൻ അബ് അസീസ് പറഞ്ഞു . ഇസ്ലാം മതം സ്വീകരിച്ച മാതാവ് ഇസ്ലാമിക ജീവിതശൈലി അനുസരിച്ചാണ് യുവതിയെ വളര്‍ത്തിയതെന്നും കോടതി വിലയിരുത്തി
എന്നാല്‍ തന്റെ മാതാവ് ഇസ്ലാം സ്വീകരിക്കുമ്ബോള്‍ തനിക്ക് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇസ്ലാം സ്വീകരിക്കാൻ താൻ കല്‍മ പോലും വായിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ ഇസ്ലാം വിടാൻ അനുവദിക്കണമെന്നും യുവതി പറയുന്നു.