ലണ്ടൻ: യുകെ മലയാളികൾക്ക് തന്നെ അഭിമാനമായി കോട്ടയം സ്വദേശിയായ അലീറ്റ അലക്സ്. ഇംഗ്ലിഷ് ഗോജു-റ്യൂ കരാട്ടെ ഡു അസോസിയേഷന്റെ നേതൃത്വത്തിൽ ഇസ്റ്റീലിയിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ഗോജു-റ്യൂ കരാട്ടെയുടെ പരമ്പരാഗത ശൈലിയിൽ ബ്ലാക്ബെൽറ്റും ഗോൾഡ് മെഡലും വാങ്ങിയിരിക്കുകയാണ് ബോൺമൗത്തിൽ നിന്നുള്ള യുകെ മലയാളിയായ അലീറ്റ അലക്സ്.A Malayali girl from Bournemouth has won a rare black belt in Japanese karate
അലീറ്റയുടെ കഠിനാധ്വാനവും അർപ്പണ മനോഭാവവും സമർപ്പണവുമാണ് ചെറുപ്രായത്തിൽത്തന്നെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
കാരാട്ടെ അഞ്ചാം വയസുമുതൽ പഠിക്കുന്ന അലീറ്റയും സഹോദരൻ ആഡോൺ അലക്സും വിവിധ ദേശീയ, പ്രാദേശിക ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും ഗോൾഡ് മെഡൽ ഉൾപ്പടെ വിവിധ മെഡലുകൾ നേടിയിട്ടുണ്ട്.
വർഷങ്ങളായി ബിസിപി കൗൺസിലിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന പാലാ മേവട സ്വദേശിയായ തോട്ടുവായിൽ അലക്സിന്റെയും എൻഎച്ച്എസിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും മക്കളാണ് അലീറ്റയും അഡോണും.
അതേസമയം കരാട്ടെ ചാംപ്യൻഷിപ്പിൽ അപൂർവ ബഹുമതി നേടി ഇവർ മറ്റു കുട്ടികൾക്ക് പ്രചോദനവും ബോൺമൗത്തിലെ താരങ്ങളുമായി മാറിയിരിക്കുകയാണ്.