Saturday, April 26, 2025
spot_imgspot_img
HomeNewsവിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വൻ തീപിടിത്തം;25 ബോട്ടുകൾ കത്തിനശിച്ചു

വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വൻ തീപിടിത്തം;25 ബോട്ടുകൾ കത്തിനശിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വൻ തീപിടിത്തത്തെ തുടര്‍ന്ന് 25 ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രിയാണു തീപിടിത്തമുണ്ടായത്.30 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ.ഒന്നിലധികം ഫയർ എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ നാവികസേനയുടെ കപ്പൽ എത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

A huge fire broke out at the fishing harbor in Visakhapatnam

രാത്രി വൈകിയാണ് മത്സ്യബന്ധന ബോട്ടിൽ തീ പടർന്നതെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. “തീ പടരാതിരിക്കാൻ ബോട്ടിനെ ഒഴുക്കിവിട്ടു. എന്നാൽ കാറ്റും വെള്ളത്തിന്റെ ഒഴുക്കും ബോട്ടിനെ ജെട്ടിയിലേക്ക് തിരികെയെത്തിച്ചു. താമസിയാതെ മറ്റ് ബോട്ടുകളും കത്തിനശിച്ചു,” അദ്ദേഹം പറഞ്ഞു.

മനഃപൂർവം ബോട്ടിന് തീയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നത്. ഇന്ധന ടാങ്കുകളിൽ തീ പടർന്നതിനെ തുടർന്ന് ചില ബോട്ടുകളിൽ സ്ഫോടനം ഉണ്ടായി. ഇത് സമീപദേശങ്ങളിലുള്ളവരെ പരിഭ്രാന്തിയിലാക്കി.

ബോട്ടിലുണ്ടായിരുന്ന എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ വലിയ ആശങ്കയുണ്ടായി. തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. വിശാഖപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments