Thursday, May 15, 2025
spot_imgspot_img
HomeNewsസ്‌കൂളിലെ സാമ്ബാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റു; ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം

സ്‌കൂളിലെ സാമ്ബാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റു; ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം

ബംഗളൂരു: സാമ്ബാര്‍ ചെമ്ബില്‍ വീണ് ഗുരുതര പൊളളലേറ്റ ചികിത്സയിലായിരുന്ന ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്.7 years old girl died in banglore

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം.

സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്ബാറിന്റെ ചെമ്ബിലാണ് രണ്ടാം ക്ലാസുകാരിയായ മഹന്തമ്മ ശിവപ്പ കാല്‍വഴുതി വീണത്.

കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിൻഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ. അപകടത്തില്‍ 50 ശതമാനത്തോളം പൊളളലേറ്റ മഹന്തമ്മയെ ചൗദാപൂരിലെ ഒരു പ്രാഥമിക കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കല്‍ബുറഗിയിലെ ഗുല്‍ബര്‍ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലേക്ക് മാറ്റി.

മകള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളിയാഴ്ച കല്‍ബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മഹന്തമ്മയുടെ ആരോഗ്യനില വഷളായതോടെ ശനിയാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. മഹന്തമ്മയുടെ അമ്മ സംഗീത നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments