Saturday, May 17, 2025
spot_imgspot_img
HomeNewsInternationalതൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുഎഇ ; 66 ലക്ഷം തൊഴിലാളികള്‍ അംഗമായി

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുഎഇ ; 66 ലക്ഷം തൊഴിലാളികള്‍ അംഗമായി

അബുദബി:അറുപത്തിയാറ് ലക്ഷത്തിലധികം ആളുകള്‍ ആണ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ അംഗമായത് .ഈ പദ്ധതിയില്‍ അംഗമായവരുടെ കണക്കുകള്‍ പുറത്ത് വിട്ടത് മാനവവിഭവശേഷി മന്ത്രാലയമാണ്.

66 lakh workers have become members of UAE unemployment insurance scheme

66 ലക്ഷം തൊഴിലാളികള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്നായിപദ്ധതിയില്‍ അംഗമായി. മന്ത്രാലയം അറിയിച്ചു. ജനുവരി ഒന്നിന് നിലവില്‍ വന്ന പദ്ധതിയില്‍ അംഗമാകാനുളള സമയ പരിധി കഴിഞ്ഞ മാസം 31ന് അവസാനിച്ചിരുന്നു. നാനൂറ് ദിര്‍ഹം പിഴയാണ് നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതിയില്‍ അംഗമാകാത്തവരുടെ മേൽ ചുമത്തിയി. പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തില്‍ നിന്നോ മറ്റ് ആനുകൂല്യങ്ങളില്‍ നിന്നോ തുക ഈടാക്കും. ഇതിനുള്ള നടപടി മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ മൂന്ന് മാസത്തിനുളളില്‍ പദ്ധതിയില്‍ അംഗമായാല്‍ മതിയാകും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി. യുഎഇയില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ ആളുകളും നിര്‍ബന്ധമായും പദ്ധതിയില്‍ അംഗത്വം ഉണ്ടാകണമെന്നാണ് നിയമം.

16,000 ദിര്‍ഹത്തില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് അഞ്ച് ദിര്‍ഹവും അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹമുമാണ് പ്രതിമാസ പ്രീമിയം തുക. പദ്ധതിയില്‍ അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടയ്ക്കണം ഇല്ലാത്തപക്ഷം അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ 200ദിര്‍ഹം പിഴയും ഈടാക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments