Wednesday, April 30, 2025
spot_imgspot_img
HomeNewsKerala Newsകളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായം, ചികിത്സചെലവ് സര്‍ക്കാര്‍ വഹിക്കും

കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായം, ചികിത്സചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒക്ടോബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.

5 lakhs for the families of those who died in the Kalamassery blast

കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്‍റെ  കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല.

അഭിഭാഷകൻ വേണ്ടെന്ന് മാർട്ടിൻ കോടതിയില്‍ പറഞ്ഞു.തുടര്‍ന്ന്  പ്രതിയെ റിമാൻഡ് ചെയ്തു. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണെന്നാണ് മാർട്ടിൻ പൊലീസിനോട്‌ ആവർത്തിക്കുന്നത്. 10 ദിവസത്തേക്കാണ് നേരത്തെ പ്രതി ഡോമിനിക് മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്.

കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട്‌ മാർട്ടിൻ ആവർത്തിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments