കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ച് ഉത്തര്‍ പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പിടിയിലായത്.
35 lakhs rupees were stolen from a shop in Pala through online fraud, the accused were arrested.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 2023 ജനുവരി 31- നാണ് പ്രതികള്‍ 35 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തികൊണ്ടിരുന്നത്. എം.ഡി.ആണെന്ന വ്യാജേന വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് വിളിച്ച് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ പണം അയക്കണമെന്നും സന്ദേശം അയച്ചു. കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ സ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെ പാലാ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പ്രത്യേക അന്വേഷണസംഘം ഉത്തര്‍പ്രദേശിലെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആണ് അന്വേഷിച്ചുവരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.