മംഗളൂരു: മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിലെ വെള്ളത്തിൽ കളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചു.
. മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി ( 20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന നീന്തല്‍ക്കുളത്തില്‍ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേര് അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് മൂവരും മുറിയെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.