തൃശൂര്‍: ചേലക്കര മണ്ഡലത്തിന്റെ അതിർത്തിയായ ചെറുതുരുത്തിയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടി. വാഹനത്തിൽ കടത്തുകയായിരുന്ന പണമാണ് ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്.കുളപ്പുള്ളിയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്.19.7 lakh rupees seized from cheruthuruthi
പണം എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സംഘം പറഞ്ഞു. കുളപ്പുള്ളി സ്വദേശികളായ മൂന്നു പേരെ ഇലക്ഷൻ സ്ക്വാഡ് ചോദ്യം ചെയ്യുകയാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുകയാണ് അതിന് ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാകുക.
കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്. വീട് പണിക്ക് വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നും ടൈൽസ് വാങ്ങാൻ വേണ്ടിയാണ് പണമെന്നുമാണ് ജയൻ നൽകിയിരിക്കുന്ന മൊഴി. ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിൻ്റെ രേഖയും ജയൻ കാണിച്ചു. എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണല്ലോയെന്ന ചോദ്യത്തിന് പണം എന്ത് ചെയ്തുവെന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. ആവശ്യമായ രേഖകളില്ലാത്തതിനാൽ പണം ഇൻകം ടാക്സ് കണ്ടുകെട്ടി.