കൊച്ചി: കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം 21 ആയി. ആലുവ കേസിൽ അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചതോടെയാണ് 21 ആയത്.
20 has to go to the gallows in Kerala jails, now its been 21
വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നതിന്റെ എണ്ണം കുറഞ്ഞതോടെ സംസ്ഥാനത്ത് ആരാച്ചാരില്ലാത്ത അവസ്ഥയാണ്.കണ്ണൂർ സെന്‍ട്രൽ ജയിലിൽ 4, വിയ്യൂർ സെൻട്രൽ ജയിലിൽ 4, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ 3, തിരുവനന്തപുരം സെൻട്രൽ ജയിലിൽ 9 എന്നിങ്ങനെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം.
വധശിക്ഷ നടപ്പിലാക്കാൻ കഴുമരങ്ങളുള്ളത് കണ്ണൂരിലും തിരുവനന്തപുരത്തുമാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ 1991ൽ റിപ്പർ ചന്ദ്രനെയാണ് അവസാനം തൂക്കിലേറ്റിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ1974ൽ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് അവസാനമായി തൂക്കിലേറ്റിയത്.
ഇങ്ങനെ ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ ലഭിച്ചാൽ സുപ്രീം കോടതി നിർദേശത്തിന്റ അടിസ്ഥാനത്തിൽ വിദഗ്ധരുൾപ്പെടുന്ന പ്രത്യേക ഏജൻസിയെ നിയോഗിച്ച് ഹൈക്കോടതി വിശദമായ പരിശോധന നടത്തും.പ്രതികളുടെ മാനസിക നിലയും ആരോഗ്യവിദഗ്ധർ പരിശോധിക്കും. ഇവരുടെ ജയിലിലെ പെരുമാറ്റം എങ്ങനെയാണ്, കുടുംബ–സാമൂഹിക പശ്ചാത്തലം, ഇവരുടെ സ്വഭാവം സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് മാറിയിട്ടുണ്ടോ എന്നതൊക്കെ പരിശോധിക്കും. ഇതനുസരിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും. വിധി ഹൈക്കോടതിയിൽ എതിരായാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാം.
സുപ്രീംകോടതി വധശിക്ഷ അംഗീകരിച്ചാല്‍ പിന്നെ രാഷ്ട്രപതിക്ക് ദയാഹര്‍ജിയാണ് നൽകാവുന്നതാണ് അടുത്ത വഴി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജിയുമായി പ്രതിക്ക് സുപ്രീം കോടതിയെ വീണ്ടും സമീപിക്കാം. എല്ലാ നടപടിക്രമങ്ങളിലും വീഴ്ച്ച ഇല്ലങ്കിൽ തിരുത്തല്‍ ഹര്‍ജി തള്ളും. അങ്ങനെ പ്രതിക്ക് ലഭിക്കേണ്ട അവസാന നീതിയും ലഭിക്കും. തിരുത്തല്‍ ഹര്‍ജി തള്ളിപോകുന്ന സഹജര്യത്തിൽ വധശിക്ഷ നടപ്പിലാക്കും.