ലണ്ടന്‍: ബ്രിട്ടനില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് രണ്ട് മലയാളി യുവാക്കള്‍. ബ്യൂഡില്‍ താമസിക്കുന്ന കോതമംഗലം സ്വദേശി ഹനൂജ് എം കുര്യാക്കോസും വാര്‍വിക്കില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയായ അബിന്‍ രാമദാസുമാണ് മരിച്ചത്.2 malayalees died in britain
സതേണ്‍ ഇംഗ്ലണ്ടിലെ ബ്യൂഡില്‍ താമസിക്കുന്ന ഹനൂജ് എം കുര്യാക്കോസ് തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമാണ് മരിച്ചത്.
കെയര്‍ഹോമിലെ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇളയകുട്ടി നാട്ടില്‍ ഹനൂജിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണുള്ളത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും .
അതേസമയം വീട്ടില്‍വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വാര്‍വിക്കില്‍ താമസിക്കുന്ന അബിന്‍ രാമദാസ് മരിച്ചത്. ഫോണ്‍ ചെയ്തിട്ട് പ്രതികരണം ഇല്ലാതെ വന്നതോടെ സുഹൃത്തുക്കള്‍ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് അബിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അവധിക്കാലമായതിനാല്‍ ഭാര്യയും മക്കളും നാട്ടിലാണ്. സംസ്‌കാരം പിന്നീട്. ഇരുവരുടെയും ആകസ്മിക വേര്‍പാട് വിശ്വസിക്കാനാവാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.