കൊച്ചി: മൂവാറ്റുപുഴ അടൂപറമ്ബില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ച നിലയില്‍. തടിമില്ലിലെ തൊഴിലാളികളായ അസം സ്വദേശികളായ മോഹൻതോ, ദ്വീപങ്കര്‍ ബസുമ എന്നിവരാണ് മരിച്ചത്.
ഇരുവരെയും കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.
അടൂപറമ്ബ് കമ്ബനിപടിയില്‍ തടിമില്ലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തടിമില്ലിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തിന് പിന്നാലെ ഇവരുടെ സുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.