കൊല്ലം : പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍.കൊല്ലം പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.2 found dead in shasthamkotta river
വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു.
ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.
കൊട്ടാരക്കര ഓടനാവടത്തെ സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല.