കൊച്ചി: രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നു ബംഗാരം ദ്വീപിൽ വിനോദയാത്രയ്ക്ക് പോയ 2 വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു.
മുഹമ്മദ് ഫവാദ്ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്. കുട്ടികൾക്ക് 6 വസ്സാണ് പ്രായം. കുടുംബാംഗങ്ങൾക്കൊപ്പം വിനോദയാത്രക്ക് എത്തിയ കുട്ടികൾ കുളിക്കാൻ ഇറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.